സന്തോഷ്കുമാര്‍
വൃക്കരോഗിയായ ഗൃഹനാഥന് ചികിത്സ സഹായം തേടുന്നു
കടുങ്ങല്ലൂര്‍: ഇരുവൃക്കയും തകരാറിലായ ഗൃഹനാഥന് സുമനസ്സുകളുടെ സഹായം തേടുന്നു. കിഴക്കേ കടുങ്ങല്ലൂര്‍ ലീലാഭവനത്തില്‍ തച്ചേത്ത് ശോഭാനിവാസില് സന്തോഷ്കുമാർ ഡയാലിസിസ് ചെയ്താണ് ജീവന് നിലനിര്‍ത്തുന്നത്. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലാണ്. വൃക്കമാറ്റിവെക്കുക മാത്രമാണ് പ്രതിവിധിയെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതിനുള്ള ചികിത്സാ ചെലവ് നിര്‍ധനകുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്.
കടുങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തില്‍, ഏലൂര്‍ നഗരസഭ ചെയര്മാന് എ.ഡി. സുജില്‍ എന്നിവര്‍ രക്ഷാധികാരികളായും ഡോ. സുന്ദരം വേലായുധന് ചെയര്‍മാനായും കെ.ആര്. രാമചന്ദ്രന് ജനറല്‍ കണ്‍വീനറായും എം.എസ്. സജീവന് ട്രഷററായും ചികിത്സ സഹായ സമിതി രൂപവത്കരിച്ചിരിക്കുകയാണ്. സമിതിയുടെ പേരില്‍ യൂനിയന്‍ ബാങ്ക് ബിനാനിപുരം ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 338302010111069. ഐ.എഫ്.എസ്.സി: UBIN0533831.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.