4441 പേർക്ക് കോവിഡ്

കൊച്ചി: ജില്ലയിൽ 4441 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 9781 പേർ രോഗമുക്തരായി. സമ്പർക്കം വഴിയാണ് 3185 പേർക്ക് രോഗം ബാധിച്ചത്. 1236 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 19 പേർ ആരോഗ്യപ്രവർത്തകരും ഒരാൾ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ ആളുമാണ്. 526 പേരെകൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 6261 പേരെ നിരീക്ഷണപ്പട്ടികയിൽനിന്ന്​ ഒഴിവാക്കി. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 45202 ആണ്. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 42,332 ആയി. ജില്ലയിൽനിന്ന്​ കോവിഡ് പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽനിന്നും 16,982 സാമ്പിൾകൂടി പരിശോധനക്ക് അയച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.