ഗ്രാമീണ റോഡുകള്‍ക്ക് 76 ലക്ഷം അനുവദിച്ചു

അങ്കമാലി: നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമീണ റോഡുകള്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ പുനരുദ്ധാരണ പദ്ധതിയില്‍പെടുത്തി 76 ലക്ഷം അനുവദിച്ചതായി റോജി എം. ജോണ്‍ എം.എല്‍.എ അറിയിച്ചു. ശ്രീനാരായണ അമ്പലം പടിഞ്ഞാറ് റോഡ് (10 ലക്ഷം), ചെത്തിക്കോട്-കൊടിഞ്ഞി റോഡ് (10 ലക്ഷം), ഒലിവേലി പോര്‍ക്കുന്ന് പാറ റോഡ് (10 ലക്ഷം), കര്‍ദിനാള്‍ ചെറുകവല റോഡ്(10 ലക്ഷം), കല്ലുപാലം കോതകുളങ്ങര റോഡ് (10 ലക്ഷം), മാര്‍ക്കറ്റ്-കുമരക്കുളം റോഡ് (10 ലക്ഷം), നടുവട്ടം സെന്‍ട്രല്‍ റോഡ് (എട്ടു ലക്ഷം), കൈപ്പിള്ളിമാലി ലിങ്ക് റോഡ് (എട്ട്​ ലക്ഷം) എന്നിങ്ങനെയാണ് തുക അനുവദിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.