കുറ്റിലഞ്ഞി സ്കൂൾ 70 ാം വാർഷികം

കോതമംഗലം: കുറ്റിലഞ്ഞി ഗവ. യു.പി സ്കൂളിന്റെ 70 ാം വാർഷികാഘോഷം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എ.എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു. നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ വിനയൻ അധ്യക്ഷത വഹിച്ചു. അധ്യാപകനായ മാധവനുള്ള യാത്രയയപ്പ് സമ്മേളനവും നടത്തി. ഹെഡ്മിസ്ട്രസ് വിജയകുമാരി മാധവന്​ ഉപഹാരം നൽകി. പൂർവവിദ്യാർഥികളായ നസീറ ടി.എ (വില്ലേജ് ഓഫിസർ അവാർഡ് ജേതാവ്, എറണാകുളം ജില്ല), ആദില കാസിം (മുഖ്യമന്ത്രിയുടെ പ്രതിഭ പുരസ്കാര ജേതാവ്) എന്നിവരെ അനുമോദിച്ചു. വാര്‍ഡ് അംഗം നാസർ വട്ടേക്കാട്ട്, പി.ടി.എ പ്രസിഡന്‍റ് അക്ബർ ഇഞ്ചക്കുടി, ഹലീലു റഹ്​മാൻ, സൽമ ലത്തീഫ്, ടി.എ. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.