കോവിഡ്​ 615 പേർക്ക്​; ആകെ രോഗികൾ 10,000 കടന്നു

കൊച്ചി: സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ച 580 പേർ ഉൾപ്പെടെ 615 പേർക്ക് കോവിഡ്​ സ്ഥിരീകരിച്ചു. ഇതിൽ 28 പേരുടെ രോഗ ഉറവിടം അറിയില്ല. ഒരാൾ പുറത്തുനിന്നെത്തിയതാണ്​. ആറ്​ ആരോഗ്യ പ്രവർത്തകർക്കും രോഗം പിടിപെട്ടു. 605 പേർ രോഗ മുക്തി നേടി. ആകെ രോഗികളുടെ എണ്ണം 10,000 കടന്നു. കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ: തൃപ്പൂണിത്തുറ-24, രായമംഗലം-22, കടവന്ത്ര-19, തൃക്കാക്കര -17, കുമ്പളം-14, കോതമംഗലം, ചെങ്ങമനാട്, പായിപ്ര, മരട്-13, പാലക്കുഴ-12, ആരക്കുഴ, മുളന്തുരുത്തി, മൂവാറ്റുപുഴ, വേങ്ങൂർ-10. ബുധനാഴ്​ച 1783 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. 1335 പേരെ നിരീക്ഷണ പട്ടികയിൽനിന്നും ഒഴിവാക്കി. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 23,935. 87 പേരെ ആശുപത്രിയിൽ, എഫ്.എൽ.ടി.സി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. 137 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,247. ജില്ലയിൽനിന്നും കോവിഡ് പരിശോധനയുടെ ഭാഗമായി സർക്കാർ, സ്വകാര്യ മേഖലകളിൽ നിന്നായി 8026 സാമ്പിളുകൾ കൂടി അയച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.