ചേരാനല്ലൂരിൽ 50 കോടിയുടെ കുടിവെള്ള പദ്ധതി നടപ്പാക്കുമെന്ന്​ ജല അതോറിറ്റി

കൊച്ചി: ചേരാനല്ലൂരിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ കഴിയുന്നവിധം 50 കോടിയുടെ പദ്ധതി ആവിഷ്കരിച്ചതായി ജല അതോറിറ്റി ഹൈകോടതിയിൽ. പദ്ധതി കമീഷൻ ചെയ്യുന്നതോടെ ചേരാനല്ലൂരിൽ ആവശ്യത്തിന്​ കുടി​െവള്ളം ലഭ്യമാകുമെന്നും അതോറിറ്റി വ്യക്തമാക്കി. പദ്ധതി സംബന്ധിച്ച്​ കൂടുതൽ വിശദാംശങ്ങൾ തേടിയ കോടതി ഇക്കാര്യത്തിൽ വിശദ റിപ്പോർട്ട്​ നൽകാൻ നിർദേശിച്ചു. കുടിവെള്ളക്ഷാമം മൂലം പ്രദേശവാസികൾ ദുരിതം അനുഭവിക്കുന്നതായി ചൂണ്ടിക്കാട്ടി ചേരാനല്ലൂർ സ്വദേശി ചക്കിയാത്ത് ഡിക്സൺ ആൻറണി നൽകിയ ഹരജിയാണ്​ കോടതിയുടെ പരിഗണനയിലുള്ളത്​. എത്രയുംവേഗം അടിയന്തര പരിഹാരം കാണാൻ കഴിഞ്ഞ ദിവസം കോടതി നിർദേശിച്ചിരുന്നു. എന്നാൽ, ഇപ്പോഴും പ്രദേശത്ത്​ കുടിവെള്ളക്ഷാമം നിലനിൽക്കുന്നതായി പഞ്ചായത്ത്​ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അടിയന്തര നടപടി സ്വീകരിക്കാൻ വീണ്ടും കോടതി നിർദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.