ഡീസല്‍വില വര്‍ധന: 25ന് പ്രതിഷേധ ധര്‍ണയെന്ന് ബസുടമകൾ

കൊച്ചി: ഡീസല്‍ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച്​ പ്രക്ഷോഭത്തിന്​ തീരുമാനിച്ചതായി കേരള സ്​റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഒന്നാംഘട്ടമെന്ന നിലയില്‍ എല്ലാ ജില്ലകളിലും ഒരു കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തിന് മുന്നിൽ 25ന് ധര്‍ണ നടത്തും. അതിനുമുന്നോടിയായി 18ന് എറണാകുളം പനമ്പിള്ളിനഗറിലെ ഐ.ഒ.സി ഓഫിസിലും കമ്പനി നേരിട്ട് നടത്തുന്ന പമ്പുകളിലും സമരം നടത്തും. രണ്ടാംഘട്ടത്തില്‍ ബസുകള്‍ സര്‍വിസ് നിര്‍ത്തിയും റിഫൈനറികള്‍ ഉപരോധിച്ചുമുള്ള സമരത്തിന് രൂപംനല്‍കും. സംസ്ഥാന പ്രസിഡൻറ്​ എം.ബി. സത്യന്‍, ജില്ല പ്രസിഡൻറ്​ നെല്‍സണ്‍ മാത്യു, സെക്രട്ടറി കെ.ബി. സുനീര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.