നഗരത്തിൽ വ്യാപക പരിശോധന: 203 വാഹനം പിടിച്ചെടുത്തു

കൊച്ചി: സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരം ഡെപ്യൂട്ടി പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ നഗരത്തിൽ വാഹന പരിശോധന നടത്തി. ലഹരിമരുന്ന് കടത്ത്, വാഹന മോഷണം, ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുക, മറ്റ് ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തുന്നവർ എന്നിവരെ കണ്ടെത്തുന്നതിന്​ നടത്തിയ പരിശോധനയിൽ 5150 വാഹനം പരിശോധിച്ചു. 203 വാഹനം കസ്റ്റഡിയിലെടുത്തു. എല്ലാ പൊലീസ് സ്റ്റേഷനിലും പ്രത്യേക അന്വേഷണസംഘത്തെ രൂപവത്കരിച്ചായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം ലഹരി ഉപയോഗിച്ച് കാർ ഓടിച്ച് വാഹനങ്ങൾ ഇടിച്ചുതെറിപ്പിക്കുകയും ഒരാളുടെ മരണത്തിനിടയാക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് ചെറുപ്പക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന. നിയമലംഘനങ്ങൾ നടത്തിയ വാഹനങ്ങൾക്കെതിരെ കർശന നടപടി എടുക്കുമെന്നും അടുത്ത ദിവസങ്ങളിലും പരിശോധന തുടരുമെന്നും സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.