വിഷു മാറ്റച്ചന്തക്ക് തിരക്കേറി; ഇന്ന് വലിയ മാറ്റച്ചന്ത

പറവൂർ: മഴ മാറി നിന്ന സായംസന്ധ്യയിൽ ചേന്ദമംഗലം പാലിയത്തെ വിഷു മാറ്റച്ചന്തയിലേക്ക് ജനപ്രവാഹം. ബുധനാഴ്ച നടന്ന ചെറിയ മാറ്റച്ചന്തക്ക് പതിവിലേറെ ആളുകളാണ് എത്തിച്ചേർന്നത്. പാലിയം സ്കൂൾ മൈതാനിയിലെ മാറ്റപ്പാടത്ത് നടക്കുന്ന മാറ്റച്ചന്തയിൽ ഇരുന്നൂറോളം സ്റ്റാളാണ് ഇത്തവണ. സാധന കൈമാറ്റ വ്യവസ്ഥക്ക്​ പകരം നാണയ വിനിമയത്തിലൂടെയാണ് മാറ്റച്ചന്ത നടക്കുന്നത്. മൺകലങ്ങളും കൈത്തറി ഉൽപന്നങ്ങളും വിവിധതരം മാമ്പഴങ്ങൾ, വിവിധതരം ഉണക്ക മത്സ്യങ്ങൾ, പടക്ക കച്ചവടക്കാർ, പൂച്ചെടികൾ, വിവിധ തരം കളിക്കോപ്പുകൾ, നിരവധി ഫുഡ് സ്റ്റാളുകൾ എന്നിവ മാറ്റച്ചന്തക്ക് ആകർഷണമാക്കി. വിഷുവിന്‍റെ തലേന്ന് സമാപനമായ വ്യാഴാഴ്ചയാണ് വലിയ മാറ്റച്ചന്ത നടക്കുന്നത്. ഏറ്റവും തിരക്കുള്ള ദിവസം മാറ്റച്ചന്ത നടക്കുന്ന വ്യാഴാഴ്ചയാണ്. മാറ്റച്ചന്തയുടെ മറ്റൊരു ആകർഷണം മകുടമെന്ന കളിപ്പാട്ടമാണ്. മാറ്റച്ചന്തയിലെ ചരിത്രശേഷിപ്പായ മകുടം ഇക്കുറിയും വില്‍പനക്കെത്തിച്ചിരിക്കുന്നത് എടവനക്കാട് വടക്കേക്കര കണ്ടത്തിപ്പറമ്പ് റോഡില്‍ താമസിക്കുന്ന കൃഷ്ണന്‍കുട്ടിയാണ്. 44 വര്‍ഷമായി ഇദ്ദേഹത്തിന്‍റെ കരവിരുതില്‍ വിരിയുന്ന മകുടമാണ്​ ഇവിടെ വില്‍പനക്കെത്തുന്നത്. ചുറ്റുവട്ടത്തുള്ള വസ്തുക്കള്‍കൊണ്ട് പരമ്പരാഗത രീതിയില്‍ നിര്‍മിക്കുന്ന മകുടം മാറ്റച്ചന്തയില്‍ മാത്രമാണ് വില്‍പനക്കെത്തിക്കുന്നത്. പഴയ കാലത്ത് കളിപ്പാട്ടമെന്ന രീതിയിലാണ് ഇത് വാങ്ങിയിരുന്നതെങ്കിലും ഇപ്പോള്‍ ചരിത്ര ശേഷിപ്പെന്ന രീതിയിലാണ് ആളുകള്‍ ഇത് വാങ്ങുന്നത്. ബുധനാഴ്ച നടന്ന സാംസ്കാരിക സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. കൊച്ചി മേയർ എം. അനിൽ കുമാർ മുഖ്യാതിഥി ആയിരുന്നു. പടം EA PVR vishu matta chanda 6 ചേന്ദമംഗലം പാലിയത്തെ വിഷു മാറ്റച്ചന്തയിൽനിന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.