പുറമ്പോക്കിലെ കുടിയൊഴിപ്പിക്കൽ നീക്കത്തിന്​ ഹൈകോടതി സ്​റ്റേ

കൊച്ചി: പുറമ്പോക്കിലെ വീട്ടിൽ കഴിയുന്നയാളെ ജല മെട്രോക്കുവേണ്ടി കുടിയൊഴിപ്പിക്കാനുള്ള നടപടിക്ക്​ ഹൈകോടതിയുടെ സ്​റ്റേ. കുടിയൊഴിപ്പിക്കുന്നതോടെ കിടപ്പാടമില്ലാതാകുമെന്ന്​ ചൂണ്ടിക്കാട്ടി പൂണിത്തുറ വില്ലേജിലെ മൂന്നുസെന്റ് പുറമ്പോക്കിലെ താമസക്കാരനായ ബേബി ജോസഫ് നൽകിയ ഹരജിയിലാണ്​ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ സ്​റ്റേ ഉത്തരവ്​. സ്ഥലമൊഴിയാൻ സ്പെഷൽ തഹസിൽദാർ നൽകിയ നോട്ടീസ് ചോദ്യംചെയ്താണ്​ ഹരജിക്കാരൻ കോടതിയെ സമീപിച്ചത്​. മതിയായ നഷ്ടപരിഹാരം നൽകണമെന്നാണ്​ ഹരജിയിലെ ആവശ്യം. നോട്ടീസിലെ തുടർനടപടികൾക്കാണ്​ സ്​റ്റേ. മരട് നഗരസഭ വീടിന്​ നമ്പർ നൽകിയിരുന്നതായി ഹരജിയിൽ പറയുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സിവിൽ കേസും നിലവിലുണ്ട്​. ഇതിനിടെയാണ് സ്ഥലമൊഴിയാൻ നോട്ടീസ് ലഭിച്ചതെന്നും ഹരജിയിൽ പറയുന്നു. ഹരജിയിൽ സർക്കാറടക്കം എതിർകക്ഷികളോട്​ വിശദീകരണം തേടിയ കോടതി ഈ മാസം 22ന്​ വീണ്ടും പരിഗണിക്കാൻ മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.