ജില്ല പഞ്ചായത്തിന്റെ കേരഗ്രാമം പദ്ധതിക്ക് തുടക്കം

കോതമംഗലം: അഞ്ചുവര്‍ഷം കൊണ്ട് 60 ലക്ഷം തേങ്ങ ഉൽപാദിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ജില്ല പഞ്ചായത്തിന്റെ കേരഗ്രാമം പദ്ധതിക്ക് തുടക്കമായി. കര്‍ഷകര്‍ക്ക് നല്‍കാനുള്ള വിത്തുകള്‍ പാകുന്നതിന്റെ ഉദ്ഘാടനം നേര്യമംഗലം ജില്ല കൃഷിത്തോട്ടത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റാണിക്കുട്ടി ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗങ്ങളായ കെ.കെ. ദാനി, ലിസി അലക്‌സ്, കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ഷൈജന്റ് ചാക്കോ, വൈസ് പ്രസിഡന്റ് ജിന്‍സിയ ബിജു, അംഗം സൗമ്യ ശശി, ഡെപ്യൂട്ടി ഡയറക്ടര്‍ തോമസ് സാമുവല്‍, ജോബി തോമസ്, ശിവന്‍, ജാസ്മിന്‍ എന്നിവര്‍ സംസാരിച്ചു. EM KMGM 6 Keram കേരഗ്രാമം പദ്ധതിയില്‍ വിതരണം ചെയ്യാനുള്ള വിത്തുകള്‍ പാകുന്നതിന്റെ ഉദ്ഘാടനം നേര്യമംഗലം ജില്ല കൃഷിത്തോട്ടത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.