ദിശ സ്​കോളർഷിപ്പുകൾ വിതരണം ചെയ്തു

പള്ളിക്കര: വടവുകോട്-പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്തിന്റെ ദിശ പദ്ധതിയുടെ സ്‌കോളര്‍ഷിപ്പുകള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു. മാര്‍ച്ച് 21ന് ഒന്നുമുതല്‍ ഏഴുവരെ ക്ലാസിലെ കുട്ടികള്‍ക്കുവേണ്ടി നടത്തിയ സ്‌കോളര്‍ഷിപ് പരീക്ഷയില്‍ വിജയികളായ 154 കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ് നല്‍കിയത്. വിതരണോദ്ഘാടനം പി.വി. ശ്രീനിജിന്‍ എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശന്‍ അധ്യക്ഷത വഹിച്ചു. ദിശ കണ്‍വീനര്‍ സി.പി. രഘുനാഥ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ.ഇ.ഒ സജിത്ത് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.കെ. അശോക് കുമാര്‍, ഡാല്‍മിയ തങ്കപ്പന്‍, ശ്രീരേഖ അജിത്, സജിത പ്രദീപ്, ഷാനിഫ ബാബു, ഉഷ വേണുഗോപാല്‍, സി.സി. നിഷാദ്, വിഷ്ണു വിജയന്‍, അജിത ഉണ്ണികൃഷ്ണന്‍, കെ. രാധാകൃഷ്ണ മേനോന്‍, ലീല പൗലോസ് സുരേഷ് ടി. ഗോപാല്‍, എത്സമ്മ ജോസഫ്, ലിസി ജോണ്‍ എന്നിവര്‍ സംസാരിച്ചു. പടം. വടവുകോട്-പുത്തന്‍കുരിശ് പഞ്ചായത്തിലെ ദിശ പദ്ധതിയുടെ സ്‌കോളര്‍ഷിപ്പുകള്‍ പി.വി. ശ്രീനിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു (em palli 2)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.