മലയാറ്റൂര്‍ തീർഥാടകരുടെ വാഹനം അപകടത്തിൽപെട്ട് ഡ്രൈവര്‍ മരിച്ചു

രാമപുരം: പാലാ-തൊടുപുഴ റോഡില്‍ ഐങ്കൊമ്പ് ആറാംമൈലില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. തിരുവനന്തപുരം വള്ളക്കടവ് വലിയതുറ കിണറ്റുവിളാകത്ത് ഷാജി വില്‍ഫ്രഡാണ്(52) മരിച്ചത്. ബുധനാഴ്ച രാവിലെ 4.45നാണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്തുനിന്ന്​ മലയാറ്റൂര്‍ തീര്‍ഥാടനത്തിനുശേഷം തിരികെ പോയ സ്വിഫ്റ്റ് കാറും കുമളിയില്‍നിന്ന്​ കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. കൂടെ യാത്രചെയ്തിരുന്ന ഭാര്യ മറിയ(45), മകള്‍ ഷെറിന്‍(18), ബന്ധുക്കളായ ആന്‍മരിയ(15), റെജിന്‍(25) എന്നിവരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാജിയുടെ സഹോദരന്‍ ഷിബു പാലാ മുണ്ടുപാലത്താണ് താമസിക്കുന്നത്. ഇവര്‍ രണ്ടുപേരും കുടുംബസമേതം രണ്ട് കാറിലായാണ് മലയാറ്റൂര്‍ക്ക് പോയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.