പുത്തന്‍പുരക്കല്‍ റോഡ്​ ഗതാഗതത്തിന് തുറന്നു

ശ്രീമൂലനഗരം: ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡില്‍ പുതിയതായി നിര്‍മിച്ച പുത്തന്‍പുരക്കല്‍ റോഡ്​ വാഹന ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതിന്റെ ഉദ്ഘാടനം പ്രസിഡന്റ് കെ.സി. മാര്‍ട്ടിന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സിന്ധു പാറപ്പുറം അധ്യക്ഷത വഹിച്ചു. സിനു സേവ്യര്‍, പൗലോസ് പുത്തന്‍പുരക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിസരവാസികള്‍ ആവശ്യമായ സ്ഥലം പഞ്ചായത്തിന് സൗജന്യമായി വിട്ടുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് റോഡ് നിര്‍മിച്ചത്. ചിത്രം: ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തില്‍ നിര്‍മിച്ച പുത്തന്‍പുരക്കല്‍ റോഡ്​ വാഹന ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നതിന്റെ ഉദ്ഘാടനം പ്രസിഡന്റ് കെ.സി. മാര്‍ട്ടിന്‍ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.