പൈതൃക നടത്തത്തിൽ ഭിന്നശേഷി വിദ്യാർഥികളും

പറവൂർ: ലോക ഭിന്നശേഷി സൗഹൃദദിനത്തിൽ മുസ്​രിസ് പൈതൃക പദ്ധതിയുടെ സ്റ്റുഡന്റ്‌സ് ഹെറിറ്റേജ് വാക്കിൽ പങ്കാളികളായി ഭിന്നശേഷി വിദ്യാർഥികളും. പാലിയം പാലസ്, പാലിയം നാലുകെട്ട്, കോട്ടപ്പുറം കോട്ട, പറവൂർ ജൂതപ്പള്ളി എന്നിവിടങ്ങളിൽ സംഘം സന്ദർശനം നടത്തി. അമ്പതോളം വിദ്യാർഥികൾ പങ്കെടുത്തു. വൈപ്പിൻ ബ്ലോക്ക് പ്രൊജക്ട്​ കോഓഡിനേറ്റർ ദിവ്യരാജ്, ആലപ്പുഴ ബ്ലോക്ക് ട്രെയിനർ കെ. നവാസ്, മുസ്​രിസ് പൈതൃക പദ്ധതി മ്യൂസിയം മാനേജർ കെ.ബി. നിമ്മി, സജ്ന വസന്തരാജ്, ജൂനിയർ എക്സിക്യൂട്ടിവ് അഖിൽ എസ്. ഭദ്രൻ എന്നിവർ നേതൃത്വം നൽകി. ചിത്രം EA PVR paithrika nadatham 7 ലോകഭിന്നശേഷി സൗഹൃദദിനത്തിൽ മുസ്​രിസ് പദ്ധതി പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ ഭിന്നശേഷിക്കാരായ വിദ്യാർഥികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.