ഓട്ടോ ഡ്രൈവർ നിഷാദിന് നാടിന്റെ സ്നേഹാദരം

ചെങ്ങമനാട്: പാനായിത്തോട്ടിൽ മുങ്ങിത്താണ് ജീവനോട് മല്ലടിച്ച ഒൻപതാം ക്ലാസുകാരനെ സാഹസികമായി രക്ഷപ്പെടുത്തിയ ഓട്ടോ ഡ്രൈവർ ചെങ്ങമനാട് പീടികപ്പറമ്പിൽ പി.എച്ച്. നിഷാദിനെ (നിഷു ) പൗരാവലി ആദരിച്ചു. ചെങ്ങമനാട് ഗവ:ഹയർ സെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിയായ പുതുവാശ്ശേരി തേറുള്ളി വീട്ടിൽ സോനയുടെ മകൻ റിഷിനാണ് (14) ഞായറാഴ്ച വൈകീട്ട് കൂട്ടുകാർക്കൊപ്പം കുളിക്കുമ്പോൾ അപകടത്തിൽപ്പെട്ടത്. അങ്കമാലി എൽ.എഫ് ആശുപത്രിയിൽ റിഷിൻ അപകടനില തരണം ചെയ്തിട്ടുണ്ട്. അനുമോദന സമ്മേളനത്തിൽ അൻവർ സാദത്ത് എം.എൽ.എ നിഷാദിനെ ഷാൾ അണിയിക്കുകയും ഉപഹാരം സമ്മാനിക്കുകയും ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദലി സന്ദേശം നൽകി. വാർഡ്​അംഗം ഷക്കീല മജീദ് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ എം.ജെ. ജോമി, അമ്പിളി ഗോപി, ഇ.ഡി. ഉണ്ണികൃഷ്ണൻ, സി.പി.എം മുൻ ലോക്കൽ സെക്രട്ടറി ടി.എ. ഇബ്രാഹിംകുട്ടി, ഡി.സി.സി ജനറൽ സെക്രട്ടറി പി.ബി. സുനീർ, യൂത്ത് ലീഗ് മണ്ഡലം പ്രസിഡൻറ് സജീർ അറക്കൽ, പി.ടി.എ പ്രസിഡന്റ് പി.എം. മുഹമ്മദ് ഹുസൈർ, പൗരാവലി ചെയർമാൻ കെ.എ. അഷറഫ്, ജനറൽ കൺവീനർ മുഹമ്മദലി ചെങ്ങമനാട് എന്നിവർ സംസാരിച്ചു. EA ANKA 01 ANUMODHANAM പനയക്കടവിൽ പൗരാവലി ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ഓട്ടോ ഡ്രൈവർ പി.എച്ച്. നിഷാദിനെ അൻവർ സാദത്ത് എം.എൽ.എ ഉപഹാരം നൽകി ആദരിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.