'ഗുരുമന്ദിരംകടവ് നവീകരണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം '

ആലുവ: അദ്വൈതാശ്രമം ഗുരുമന്ദിരംകടവ് നവീകരണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്ന് എസ്.എൻ.ഡി.പി യോഗം പ്രസിഡന്‍റ്​ ഡോ. എം.എൻ. സോമൻ ആവശ്യപ്പെട്ടു. നിർമാണം നടക്കുന്ന കടവ് സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ശിവരാത്രിയും സർവമത സമ്മേളനവും പടിവാതിക്കലെത്തിയ സാഹചര്യത്തിലും ജലസേചന വകുപ്പി‍ൻെറ ആഭിമുഖ്യത്തിൽ ഒരുവർഷം മുമ്പാരംഭിച്ച നവീകരണം ഇഴഞ്ഞാണ് നീങ്ങുന്നത്. മാർച്ച് ഒന്നിന് നടക്കുന്ന ബലിതർപ്പണ ചടങ്ങുകളെ പ്രതികൂലമായി ബാധിക്കാതെ, ഗുണനിലവാരത്തോടെ നവീകരണം പൂർത്തിയാക്കണമെന്നും ഡോ. സോമൻ ആവശ്യപ്പെട്ടു. വിഷയം അൻവർ സാദത്ത് എം.എൽ.എയുടെ ശ്രദ്ധയിൽപ്പെടുത്തി. യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥനും കടവ് സന്ദർശനവേളയിൽ പ്രസിഡന്‍റിനൊപ്പമുണ്ടായിരുന്നു. എന്നാൽ, നിലവിൽ പണി നല്ലരീതിയിൽ മുന്നോട്ടുപോകുന്നുണ്ടെന്നാണ് ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ചോർച്ചയില്ലാത്തവിധം ബണ്ട് നിർമാണം പുരോഗമിക്കുന്നുണ്ടെന്ന് ജലസേചന വകുപ്പ് അസി. എക്സിക്യൂട്ടിവ് എൻജിനീയർ പ്രവീൺലാൽ പറഞ്ഞു. ക്യാപ്ഷൻ ea yas5 soman അദ്വൈതാശ്രമം ഗുരുമന്ദിരംകടവ് നിർമാണം എസ്.എൻ.ഡി.പി യോഗം പ്രസിഡന്‍റ്​ ഡോ. എം.എൻ. സോമൻ സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.