പാടശേഖരത്തിൽ അഗ്​നിബാധ

ചെങ്ങമനാട്: പഞ്ചായത്തിലെ പാലപ്രശ്ശേരി തേറാട്ടിക്കുന്ന് തളങ്ങാട് തരിശിട്ട പാടത്ത് കരിഞ്ഞുണങ്ങിയ പുല്ലിന് തീപിടിച്ചത് ഭീതി പരത്തി. അങ്കമാലി അഗ്​നിരക്ഷസേനയെത്തിയാണ് അണച്ചത്. ചെങ്ങമനാട് പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളുടെ അതിർത്തി പ്രദേശമാണ് തളങ്ങാട് പാടം. തരിശിട്ട പാടത്തുടനീളം പുല്ലും കുറ്റിത്തൈകളും മാസങ്ങളായി കരിഞ്ഞുണങ്ങി കിടക്കുകയാണ്. വേനൽച്ചൂടി‍ൻെറ രൂക്ഷതയാണ് അഗ്​നിക്കിരയാക്കിയതെന്നാണ് കരുതുന്നത്. തിങ്കളാഴ്ച വൈകീട്ട് 5.30ഓടെയാണ് തീ പടർന്നത് സമീപവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. അങ്കമാലി അസി. സ്​റ്റേഷൻ ഓഫിസർ എൻ. ജിജിയുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ അബ്ദുൽ നസീർ, എം.എസ്.റാബി, ജി.പി. ഹരി, സൂരജ് മുരളി, വി.ആർ. രാഹുൽ, വിനു വർഗീസ്, ജയകുമാർ എന്നിവർ ചേർന്നാണ് പൂർണമായും തീയണച്ചത്. EA ANKA 4 FIRE ചെങ്ങമനാട് പഞ്ചായത്തിലെ പാലപ്രശ്ശേരി തേറാട്ടിക്കുന്ന് തളങ്ങാട് തരിശിട്ട പാടത്ത് തിങ്കളാഴ്ച വൈകീട്ട്​ കരിഞ്ഞുണങ്ങിയ പുല്ലിന് തീപിടിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.