ഇ.എസ്.ഐ ആശുപത്രി അനുവദിക്കണം -ഐ.എൻ.ടി.യു.സി

കോതമംഗലം: കിഴക്കൻ മലയോര മേഖലയായ കോതമംഗലം ആസ്ഥാനമാക്കി ആധുനിക സൗകര്യങ്ങളോടെ ഇ.എസ്.ഐ ആശുപത്രി അനുവദിക്കണമെന്ന് ഐ.എൻ.ടി.യു.സി റീജനൽ കമ്മിറ്റി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. വിവിധ മേഖലകളിൽ ജോലി എടുക്കുന്ന തൊഴിലാളികൾ ഇ.എസ്.ഐ വിഹിതമായി കോടിക്കണക്കിന് രൂപ സർക്കാറിലേക്ക് അടക്കുന്നുണ്ടെങ്കിലും അതി‍ൻെറ ഗുണഫലം പ്രദേശത്ത് ലഭ്യമാകാത്ത സാഹചര്യമാണ്. ആദിവാസികളും ഈറ്റവെട്ട് ഉൾപ്പെടെ പരമ്പരാഗത തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും വലിയ തോതിൽ പ്രയോജനപ്രദമായിരിക്കും ആശുപത്രിയെന്നും ചൂണ്ടിക്കാട്ടി. ഡി.സി.സി ജനറൽ സെക്രട്ടറി അബു മൊയ്തീൻ ഉദ്ഘാടനം ചെയ്തു. റീജനൽ ജനറൽ സെക്രട്ടറി സീതി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ശശി കുഞ്ഞുമോൻ, ചന്ദ്രലേഖ ശശിധരൻ, കെ.സി. മാത്യു, ബേബി സേവ്യർ, പീറ്റർ മാത്യു, വിൽസൺ തോമസ്, ബഷീർ ചിറങ്ങര, പി.വി. മൈതീൻ, വർഗീസ് കൈതമന, ബഷീർ നെടുവഞ്ചേരി, ജോണി വലിയപറമ്പിൽ, ഐ.വി. ജിജോ, ഷാജൻ, മണികണ്ഠൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.