പാഴൂർ പേപ്പതി റോഡ്​ നിർമാണം പൂർത്തിയാകുന്നു

പിറവം: പിറവം നടക്കാവ് റോഡിൽ പാഴൂർ-പേപ്പതി റീച്ചിൽ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഈ മാസം പൂർത്തിയാകും. കാലഹരണപ്പെട്ട പാഴൂർ-പുതുക്കുളം കുടിവെള്ള വിതരണ പൈപ്പുകൾ 2.27 കോടി രൂപ ചെലവിൽ മാറ്റിസ്ഥാപിച്ചതോടെയാണ് റോഡി‍ൻെറ ദുരവസ്ഥക്ക്​ അവസാനമാകുന്നത്​. നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ നവീകരണത്തിനായി, ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി 820 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായും ഇതിൽ ഉൾപ്പെടുത്തി പാഴൂർ-പേപ്പതി റീച്ചിൽ 1.5 കി.മീ. ദൂരം ടാറിങ് നടത്താൻ 90 ലക്ഷം അനുവദിച്ചതായും അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.