ഉപയോഗശൂന്യമായ കേബിൾ നീക്കം ചെയ്യണം -റാക്കോ

കൊച്ചി: നഗരങ്ങളിലെ പ്രധാന വീഥികളിൽ ചിലന്തിവലപോലെ കിടക്കുന്ന 90ശതമാനം ഓവർ ഹെഡ്കേബിളുകളും ഉപയോഗശൂന്യമായതും അനധികൃതമായി കിടക്കുന്നവയുമാണെന്ന് റെസിഡന്‍റ്സ് അസോസിയേഷൻ കോഓഡിനേഷൻ കൗൺസിൽ (റാക്കോ) സംസ്ഥാന കൗൺസിൽ യോഗം കുറ്റപ്പെടുത്തി. അശ്രദ്ധയോടെ സ്ഥാപിച്ച കേബിളുകളിൽ കുരുങ്ങി ഇരുചക്രവാഹന യാത്രക്കാരും കാൽനടക്കാരും അപകടത്തിൽപെടുന്നത് സംസ്ഥാനത്ത് നിത്യ സംഭവമായിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടിയെടുക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സംസ്ഥാന പ്രസിഡന്‍റ്​ പി.ആർ. പത്മനാഭൻ നായർ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.