രാജ്യത്ത് ജനാധിപത്യം എത്രകാലം പുലരുമെന്ന് പറയാനാകില്ല -മന്ത്രി കൃഷ്ണൻകുട്ടി

കൊച്ചി: രാജ്യത്ത് ജനാധിപത്യം എത്രകാലം പുലരുമെന്ന് പറയാൻ കഴിയാത്തവിധം ഡോ. അംബേദ്കർ വിഭാവനംചെയ്ത ഫെഡറലിസം തകരുകയാണെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി. കൃഷിക്കാരെ രാജ്യസേവകരായി അംഗീകരിക്കാൻ കഴിഞ്ഞാൽ മറ്റുള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടി.കെ.സി വടുതല ജന്മശതാബ്ദിയുടെ ഭാഗമായി ആഘോഷ സമിതി സംഘടിപ്പിച്ച 'കേന്ദ്ര ബജറ്റും കാർഷിക മേഖലയും' വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജമ്മു കശ്മീർ, എൻ.ഐ.എ, മെഡിക്കൽ കൗൺസിൽ, വിവരാവകാശ നിയമം, മനുഷ്യാവകാശ കമീഷൻ നിയമ ഭേദഗതികളിൽ ജനങ്ങളുടെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണം ഉണ്ടായില്ല. എല്ലാ അധികാരവും കേന്ദ്രീകൃതമാക്കുന്ന ഈ അവസ്ഥ ജനാധിപത്യത്തിന് ഭീഷണിയാണ്. ടി.കെ.സി വടുതല ജനറൽ എഡിറ്ററായി 1977ൽ പുറത്തിറക്കിയ 'ഡോ. ബി.ആർ. അംബേദ്കർ: ജീവിതവും ദർശനവും' പുസ്തകത്തിന്‍റെ പുതിയ പതിപ്പ് മന്ത്രി പ്രകാശനം ചെയ്തു. മുതിർന്ന മാധ്യമപ്രവർത്തകൻ ഇഗ്നേഷ്യസ് ഗൊൺസാൽവസ് ഏറ്റുവാങ്ങി. കൊച്ചിയിലെ പ്രണത ബുക്സാണ് പ്രസാധകർ. മുൻ കേന്ദ് മന്ത്രി പ്രഫ. കെ.വി. തോമസ് അധ്യക്ഷത വഹിച്ചു. എറണാകുളം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ കിൻഫ്ര എക്സ്പോർട്ട് പ്രമോഷൻ ഇൻഡസ്ട്രിയൽ പാർക്സ്​ ചെയർമാൻ സാബു ജോർജ്, ഷാജി ജോർജ് പ്രണത, എ.കെ. അംബികൻ, കെ.എം. ശരത്ചന്ദ്രൻ, ഡോ. പി.എസ്. രഘൂത്തമൻ എന്നിവർ സംസാരിച്ചു. ചിത്രം EKG AB1 ​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.