രായമംഗലം കുടുംബാരോഗ്യകേന്ദ്രത്തിന് കായകല്‍പ അവാര്‍ഡ്

പെരുമ്പാവൂര്‍: സര്‍ക്കാറിന്റെ കായകൽപ പുരസ്കാരം എറണാകുളം രായമംഗലം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്. ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തിയാണ് അവാര്‍ഡ്. കോവിഡ്കാലത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍, ടെലിമെഡിസിന്‍, സഞ്ചരിക്കുന്ന ആശുപത്രി എന്നിവ ആശുപത്രിയെ ജില്ലയിലെ മികച്ച ആതുരാലയമാക്കി ഉയര്‍ത്താനായി. ഒ.പിയില്‍ നിത്യേന 300 പേരാണ് ഇവിടെ ചികിത്സക്കെത്തുന്നത്. പാലിയേറ്റിവ് വിഭാഗത്തില്‍ 148 പേര്‍ക്ക് പരിചരണം നല്‍കുന്നു. വയോജനങ്ങള്‍ക്കുള്ള സഞ്ചരിക്കുന്ന ആശുപത്രി 1000 പേരോളം പ്രയോജനപ്പെടുത്തുന്നുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. അജയകുമാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബിജി പ്രകാശ്, മെഡിക്കല്‍ ഓഫിസര്‍ ഗോപിക പ്രേം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനിത തോമസ്, ഉഷാകുമാരി, സബീന എന്നിവര്‍ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു. em pbvr 1 Hospital സംസ്ഥാന സര്‍ക്കാറിന്റെ കായകൽപ പുരസ്കാരം ലഭിച്ച രായമംഗലം കുടുംബാരോഗ്യ കേന്ദ്രം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.