ജലം ദുരുപയോഗം ചെയ്യുന്നതായി പരാതി

മൂവാറ്റുപുഴ: കുടിവെള്ളം ദുരുപയോഗം ചെയ്യുന്നതുമൂലം പായിപ്ര, മുളവൂർ മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതായി പരാതി. ചെടികൾ നനക്കാനും വാഹനങ്ങൾ കഴുകാനുമെല്ലാം ജലജീവൻ മിഷൻ പദ്ധതിയിലൂടെ എടുത്ത വാട്ടർ കണക്‌ഷനുകൾ ദുരുപയോഗം ചെയ്യുന്നതായി നാട്ടുകാർ പരാതിപ്പെട്ടു. അശമന്നൂർ-മുളവൂർ-എരമല്ലൂർ ശുദ്ധജല പദ്ധതിയിൽനിന്ന്​ തടസ്സമില്ലാതെ ശുദ്ധജലം ലഭിച്ചിരുന്ന പ്രദേശങ്ങളിൽപോലും ഇപ്പോൾ വെള്ളം കിട്ടാത്തതിനു കാരണം അശാസ്ത്രീയരീതിയിൽ കൂടുതൽ കണക്‌ഷൻ നൽകിയതു മൂലമാണെന്നാണ് ആക്ഷേപം. ഇതുകൂടാതെ ജലസംഭരണിയിൽ നോൺ റിട്ടേണിങ് വാൽവ് ഘടിപ്പിക്കാത്തതിനാൽ വെള്ളം പൊടുന്നനെ താഴേക്ക് ഒഴുകിപ്പോകുന്നതായും ജീവനക്കാർ പറയുന്നു. നിലവിൽ പദ്ധതി പ്രദേശങ്ങളിൽ ശുദ്ധജലക്ഷാമം രൂക്ഷമാണ്. പായിപ്രക്കുപുറമെ പദ്ധതി നടപ്പാക്കിയ മാറാടി, മഞ്ഞള്ളൂർ, കല്ലൂർക്കാട്, വാളകം പഞ്ചായത്തുകളിലും വേനൽക്കാലത്തെ ശുദ്ധജലക്ഷാമം കൂടുതൽ രൂക്ഷമാണെന്ന്​ ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.