നവീകരിച്ച ആറ് സ്‌കൂള്‍ കെട്ടിടങ്ങള്‍ ഇന്ന് നാടിന് സമര്‍പ്പിക്കും

കൊച്ചി: സര്‍ക്കാറിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിർമാണം പൂര്‍ത്തിയാക്കിയ ജില്ലയിലെ ആറു സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച രാവിലെ 11.30ന് നാടിന് സമര്‍പ്പിക്കും. ജില്ലയില്‍ ജി.വി.എച്ച്.എസ്.എസ് പല്ലാരിമംഗലം, ജി.ജി.എച്ച്.എസ്.എസ് നോര്‍ത്ത് പറവൂര്‍, ജി.യു.പി.എസ് കണ്ടന്തറ, ജി.എല്‍.പി.എസ് വളയന്‍ചിറങ്ങര, ജി.യു.പി.എസ് കുമ്പളങ്ങി, ജി.വി.എച്ച്.എസ്.എസ് മാതിരപ്പിള്ളി എന്നീ സ്‌കൂളുകളാണ് സമര്‍പ്പിക്കുന്നത്. പല്ലാരിമംഗലം ജി.വി.എച്ച്.എസ്.എസ് നിര്‍മാണം മൂന്നു കോടി ചെലവിലാണ് പൂര്‍ത്തിയാക്കിയത്. ഒരു കോടി അഞ്ചുലക്ഷം രൂപയുടെ സര്‍ക്കാര്‍ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് നോര്‍ത്ത് പറവൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹൈടെക് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. കണ്ടന്തറ ജി.യു.പി സ്‌കൂളില്‍ പുതുതായി എട്ട് ക്ലാസ് മുറികളാണ് തയാറാക്കിയത്. കുമ്പളങ്ങി ജി.യു.പി സ്‌കൂളിൽ സര്‍ക്കാറിന്റെ ഒരു കോടി പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം നടത്തിയത്. മാതിരപ്പിള്ളി ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറിയുടെ കെട്ടിടമാണ് ഉദ്ഘാടനം ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.