ധര്‍ണ നടത്തി

പെരുമ്പാവൂര്‍: കേരള സ്‌റ്റേറ്റ് ആശ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ ഒക്കല്‍ പഞ്ചായത്ത് കമ്മിറ്റി ഒക്കല്‍ പി.എച്ച്.എസിക്ക് മുന്നില്‍ . സി.പി.എം ഒക്കല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.ഡി. ഷാജി ഉദ്ഘാടനം ചെയ്തു. കേന്ദ്ര ബജറ്റില്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് വേണ്ട പരിഗണന നല്‍കാത്തതിലും ആരോഗ്യമേഖല സ്വകാര്യവത്​കരണത്തിലും പ്രതിഷേധിച്ചായിരുന്നു ധര്‍ണ. വനജ സാംബശിവന്‍ അധ്യക്ഷത വഹിച്ചു. അജിത ചന്ദ്രന്‍, ബിനിത സജീവ്, എം.കെ. രാജഗോപാല്‍, കെ.ബി. മൊയ്തീന്‍കുട്ടി, പി.ഇ. ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ബിന്‍സി സാബു സ്വാഗതവും സന്ധ്യ രഞ്ജന്‍ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.