പൊതുശ്മശാനം റോഡിന്റെ പണി തുടങ്ങി

പെരുമ്പാവൂര്‍: കൂവപ്പടി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ മയൂര പുരത്ത് നിര്‍മിക്കുന്ന പൊതുശ്മശാനത്തിലേക്കുള്ള ഒരു കിലോമീറ്റര്‍ റോഡിന്റെ വീതികൂട്ടുന്ന പ്രവൃത്തി ആരംഭിച്ചു. പ്രദേശവാസികള്‍ വിട്ടുകൊടുത്ത സ്ഥലമാണ് റോഡിന് പ്രയോജനപ്പെടുത്തുന്നത്. കലക്ടര്‍ അനുമതി നല്‍കിയ ശ്മശാനനിര്‍മാണത്തിനായി ആദ്യഘട്ടത്തില്‍ 30 ലക്ഷമാണ് വകയിരുത്തിയിട്ടുള്ളത്. ശ്മശാനത്തിന്റെ ചുറ്റുമതില്‍, കെട്ടിടം എന്നിവയുടെ പ്രവൃത്തി ആദ്യഘട്ടം നടക്കും. റോഡ് നിര്‍മാണത്തിന് പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു നേതൃത്വം നല്‍കി. വൈസ് പ്രസിഡന്റ് ബേബി തോപ്പിലാന്‍ സിന്ധു അരവിന്ദ്, പി.വി. സുനില്‍, എം.വി. സാജു, എം.ഒ. ജോസ്, മായ കൃഷ്ണകുമാര്‍, ശശികല രമേശ്, സാംസണ്‍ ജേക്കബ്, എം.പി. പ്രകാശ്, ബിനു മാതംപറമ്പില്‍, ബിജു വേഴപ്പിള്ളി എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.