കട സാമൂഹികവിരുദ്ധർ താഴിട്ട് പൂട്ടി

കോതമംഗലം: പുന്നേക്കാട് കവലയിൽ പ്രവർത്തിക്കുന്ന സാലു ടെക്സ്​റ്റൈൽസ് കഴിഞ്ഞ രാത്രി സാമൂഹിക വിരുദ്ധർ താഴിട്ട് പുട്ടി. കടയുടമ ജോളി ഐസക് രാവിലെ കട തുറക്കാൻ വന്നപ്പോഴാണ്​ കട മറ്റൊരു താഴിട്ട് പൂട്ടിയിരിക്കുന്നതായി കണ്ടത്. കോതമംഗലം പൊലീസിൽ പരാതിപ്പെട്ടതിനെത്തുടർന്ന് പൊലീസ് എത്തി താഴ് തകർത്താണ്​ കട തുറന്നത്. ഇരുമ്പു ഷട്ടറിന്റെ ഒരുവശമാണ് സാധാരണ കടയുടമ പൂട്ടാറുള്ളത്. പൂട്ടാതിരുന്ന സൈഡിൽ വേറെ താഴിട്ട് പൂട്ടുകയായിരുന്നു. സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കാൻ നടപടി വേണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. വെളിയച്ചാൽ മാളികപ്പടി റോഡ് കോൺക്രീറ്റ് ചെയ്തതുമായി ബന്ധപ്പെട്ട അഴിമതി ആരോപണം വാട്സ്​ആപ്പ് ഗ്രൂപ്പിൽ ജോളി ഷെയർ ചെയ്തിരുന്നു. ഇതേതുടർന്ന് റോഡ് പണി ഏറ്റെടുത്ത കോൺട്രാക്ടർ ജോളിയുടെ കടയിൽ എത്തി ഭീഷണിപ്പെടുത്തിയതായി ജോളി പറഞ്ഞു. പൊലീസിൽ ജോളി ഇതുസംബന്ധിച്ച പരാതി നൽകിയിരുന്നു. ഇതിന് ശേഷമാണ് മറ്റൊരു താഴിട്ട് കട സാമൂഹികവിരുദ്ധർ പൂട്ടിയിട്ടത്. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.