പാറമടയിൽ തള്ളിയ മാലിന്യം കുഴിച്ചുമൂടാനുള്ള നീക്കം തടഞ്ഞു

മൂവാറ്റുപുഴ: പായിപ്ര മൂങ്ങാച്ചാലിലെ പാറമടയിൽ കഴിഞ്ഞ ദിവസം തള്ളിയ ആശുപത്രി മാലിന്യം ആരും അറിയാതെ തൊട്ടടുത്ത പറമ്പിൽ കുഴിച്ചുമൂടാനുള്ള ശ്രമം പഞ്ചായത്ത് അംഗത്തിന്റ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. ഒരാഴ്ച മുമ്പാണ്​ പാറമടയിൽ മാലിന്യം തള്ളിയത്. അന്ന് മാലിന്യം തള്ളിയവരെ പഞ്ചായത്ത് അംഗം എം.സി. വിനയന്‍റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞുവെച്ചിരുന്നു. രണ്ടു ദിവസത്തിനകം മാലിന്യം നീക്കം ചെയ്യാമെന്ന ഉറപ്പിലാണ് അന്നവരെ വിട്ടയച്ചത്. എന്നാൽ, മാറ്റിയിരുന്നില്ല. തുടർന്ന് പഞ്ചായത്ത് സെക്രട്ടറി നൽകിയ പരാതിയെത്തുടർന്ന് മാലിന്യം തള്ളിയവരെ സ്റ്റേഷനിൽ വിളിച്ചുവരുത്തി രണ്ടുദിവസത്തിനകം മാലിന്യം കോരിമാറ്റണമെന്ന്​ അറിയിച്ചു. എന്നാൽ, സ്റ്റേഷനിൽനിന്ന് പോയ ശേഷം ഇവർ പഞ്ചായത്ത് അംഗത്തെ വിളിച്ച് മാലിന്യം കോരിമാറ്റാൻ ഉദ്ദേശിക്കുന്നില്ല എന്ന്​ വെല്ലുവിളിക്കുകയായിരുന്നു. അതിനുശേഷമാണ് ആരും അറിയാതെ പാറമടയോട് ചേർന്ന സ്ഥലത്ത് മാലിന്യം കുഴികുത്തി മൂടാൻ ശ്രമിച്ചത്​. കുഴി എടുക്കാൻ എത്തിച്ച മണ്ണുമാന്തി അടക്കം തടഞ്ഞിട്ടു. തുടർന്ന് മൂവാറ്റുപുഴ എസ്.ഐ ശശികുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്ത് എത്തിയ പൊലീസ് സ്ഥലം ഉടമയെയും മാലിന്യം​ തള്ളിയവരെയും വിളിച്ചുവരുത്തി നടപടി എടുക്കുമെന്ന് ഉറപ്പ് നൽകി. ചിത്രം. കുഴിയെടുക്കാനെത്തിയ മണ്ണുമാന്തി തടഞ്ഞിട്ടപ്പോൾ Em Mvpa 2 West

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.