സ്വതന്ത്ര വ്യാപാരക്കരാറുകള്‍ കാര്‍ഷികമേഖലക്ക് വെല്ലുവിളി -വി.സി. സെബാസ്റ്റ്യന്‍

കൊച്ചി: ഇന്ത്യ ഏര്‍പ്പെട്ടിരിക്കുന്ന സ്വതന്ത്ര വ്യാപാരക്കരാറുകള്‍ ഗ്രാമീണ കാര്‍ഷികമേഖലക്ക് വന്‍വെല്ലുവിളി ഉയര്‍ത്തുന്നതായും കാര്‍ഷികോൽപന്നങ്ങളുടെ അനിയന്ത്രിതവും നികുതിരഹിതവുമായ ഇറക്കുമതിക്ക് ഇടയാകുന്ന പുതിയ വ്യാപാരക്കരാര്‍ ചര്‍ച്ചകളില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ വി.സി. സെബാസ്റ്റ്യന്‍. കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷകവിരുദ്ധ നിയമനിര്‍മാണങ്ങളുടെ പിന്നില്‍ സ്വതന്ത്ര വ്യാപാരക്കരാറുകളുടെ സ്വാധീനമാണുള്ളത്. കാര്‍ഷികമേഖല ഗ്രാമീണ കര്‍ഷകരുടെ ജീവനോപാധിയാണ്. വന്‍കിടക്കാരിലേക്കും രാജ്യാന്തര കോര്‍പറേറ്റുകളിലേക്കും കൃഷി മാറുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന വിലത്തകര്‍ച്ചയില്‍ ഗ്രാമീണ കര്‍ഷകരുടെ ജീവിതം പ്രതിസന്ധിയിലാകും. തുറന്ന വിപണിയായി ഇന്ത്യ മാറുമ്പോള്‍ കാര്‍ഷികോൽപന്നങ്ങളുടെ അനിയന്ത്രിത ഇറക്കുമതി രൂക്ഷമാകും. ഗ്രാമീണ കാര്‍ഷികമേഖലയിലെ പുതുതലമുറ തൊഴില്‍തേടി നഗരങ്ങളിലേക്ക് പലായനം ചെയ്യുന്ന സാഹചര്യം ശക്തമായിരിക്കുന്നത് ഭരണനേതൃത്വങ്ങള്‍ നിസ്സാരവത്​കരിക്കരുതെന്നും വി.സി. സെബാസ്റ്റ്യൻ വാർത്തക്കുറിപ്പിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.