കാലാവസ്ഥാനുസൃത കൃഷി പദ്ധതിക്ക്​ പുത്തൻവേലിക്കര പഞ്ചായത്തിൽ തുടക്കം

പറവൂർ: കേരള കാർഷിക സർവകലാശാലയുടെ കാലാവസ്ഥാനുസൃത കൃഷി പദ്ധതി പ്രവർത്തനങ്ങൾക്കായി പുത്തൻവേലിക്കര പഞ്ചായത്തിനെ തെരഞ്ഞെടുത്തു. സർവകലാശാലയുടെ 51ാമത്​ വാർഷിക ദിനാചരണ ഭാഗമായി 25 നൂതന പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നതിൽ ഒന്നാണിത്. പഞ്ചായത്തിലെ കാർഷിക മേഖലയിലെ പിന്നാക്കാവസ്ഥയും കാലാവസ്ഥാ വ്യതിയാനം മൂലം കർഷകർ നേരിടുന്ന ബുദ്ധിമുട്ടുകളും സർവകലാശാല അധികൃതരെ ബോധ്യപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുത്തൻവേലിക്കര പഞ്ചായത്തിന് പ്രത്യേക പരിഗണന നൽകി. ഡോ. സി.ജി. മധുസൂദനനും , കമ്യൂണിറ്റി റിസോഴ്സ് സെന്‍റർ പുത്തൻവേലിക്കരയും ചേർന്നാണ് പദ്ധതിക്ക്​ ശ്രമിച്ചത്. പട്ടികജാതി വിഭാഗത്തിൽപെട്ട നൂറോളം കർഷകത്തൊഴിലാളികൾക്ക് ആദ്യഘട്ടമായി കാർഷിക ഉപകരണങ്ങൾ, വിത്ത്, വളം തുടങ്ങിയവ വിതരണം ചെയ്തു. പുത്തൻവേലിക്കര ക്ഷീര സംഘത്തിൽ നടന്ന യോഗത്തിൽ കേരള കാർഷിക സർവകലാശാല ഡീൻ ഡോ. എൻ. മിനി രാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡൻറ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷെറൂബി സെലസ്റ്റിന, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.പി. ജോസ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ വി.ടി. സലീഷ്, പ്രഫ. പി. പ്രമീള, ഡോ. ബി. അജിത് കുമാർ, ഡോ. സി.ജി. മധുസൂദനൻ, പി.എൻ. മായ, എൻ. പ്രഥു, എം.എസ്. സ്വാമിനാഥൻ, എം.പി ഷാജൻ എന്നിവർ സംസാരിച്ചു. EA PVR kalavasthanusritha krishi 3 കാർഷിക ഉപകരണങ്ങൾ കേരള കാർഷിക സർവകലാശാല ഡീൻ ഡോ. എൻ. മിനി രാജ് വിതരണം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.