ദിലീപ് മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തി

ആലുവ: നിർണായകമായ ദിനത്തിൽ പുലർച്ച ക്ഷേത്ര ദർശനവുമായി ദിലീപ്. മുൻകൂർ ജാമ്യ ഹരജിയിൽ ഹൈകോടതി വിധി പറയുന്നതിന് മുമ്പാണ്​ മണപ്പുറം മഹാദേവ ക്ഷേത്രത്തിലെത്തിയത്. തിങ്കളാഴ്ച പുലർച്ച കൂടുതൽ ഭക്തർ എത്തുന്നതിന് മുമ്പ് തന്നെ വീടിന് എതിർവശമുള്ള മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തി. തുടർന്ന് മറ്റ് പല ക്ഷേത്രങ്ങളിലും ദർശനത്തിന് പോയി. കഴിഞ്ഞയാഴ്ച ഹൈകോടതി ജാമ്യ ഹരജിയും ആലുവ കോടതി ഫോൺ തുറക്കുന്ന കാര്യവും പരിഗണിച്ച ദിവസം ചൂണ്ടി എട്ടേക്കർ സെന്റ് ജൂഡ് പള്ളിയിലും പ്രാർഥന നടത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.