സുഭാഷ് പാർക്ക് : സന്ദർശക സമയം നീട്ടി

കൊച്ചി: സുഭാഷ് പാർക്കിൽ നിലവിൽ സാധാരണ പ്രവൃത്തി ദിവസങ്ങളിലെ പ്രഭാതസവാരിക്കായുള്ള പ്രവർത്തന സമയം രാവിലെ ആറ് മുതൽ എട്ട് വരെ എന്നുള്ളത് ആറ് മുതൽ 8.30 വരെ ആയും വൈകീട്ട് മൂന്നു മുതൽ എട്ട് വരെയുള്ള സന്ദർശക സമയം മൂന്ന് മുതൽ 8:30 വരെ ആയും പുനഃക്രമീകരിച്ചു. ഞായറാഴ്ചകളിലും ഉത്സവ അവധിദിവസങ്ങളിലുമുള്ള പ്രവർത്തന സമയം പ്രഭാത സവാരിക്കായി രാവിലെ ആറ് മണി മുതൽ 8.30 വരെയും ശേഷം സന്ദർശക സമയം രാവിലെ 11 മുതൽ വൈകീട്ട് 8:30 വരെയും ആക്കി പുതുക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.