വാഷ് പിടികൂടി

കോതമംഗലം: വനാതിർത്തിയിൽ പാറക്കെട്ടുകൾക്കിടയിൽ ചാരയം വാറ്റുവാൻ പാകപ്പെടുത്തി പ്ലാസ്റ്റിക് ബാരലിൽ ഒളിപ്പിച്ചുവെച്ചിരുന്ന 120 ലിറ്റർ വാഷ് കണ്ടെടുത്തു. പിണവൂർകുടി മുനിപ്പാറ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെടുത്തത്. കോതമംഗലം എക്‌സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്‍റിവ് ഓഫിസർ കെ.ജി. ശ്രീകുമാറി‍ൻെറ നേതൃത്വത്തിൽ പിണവൂർക്കൂടി കബനി യുവ പ്രവർത്തകരുടെ സഹായത്തോടെയാണ് പരിശോധന. പ്രിവന്‍റിവ് ഓഫിസർമാരായ എൻ.എ. മനോജ്‌ ( എക്സൈസ് ഇന്‍റലിജൻസ് ആൻഡ്​ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ, എറണാകുളം), എ.ഇ. സിദ്ദീക്ക്, സിവിൽ എക്സൈസ് ഓഫിസർമാരായ പി.എസ്. സുനിൽ, ബേസിൽ കെ.തോമസ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.