ബാറ്ററി മോഷണം പോയി

മൂവാറ്റുപുഴ: പായിപ്ര മേഖലയിൽ മോഷണം വ്യാപകമാകുന്നു. തിങ്കളാഴ്ച പുലർച്ച പേഴക്കാപ്പിള്ളി കെ.വൈ.എസ് ഓഡിറ്റോറിയത്തിൽനിന്ന്​ ജനറേറ്ററി​‍ൻെറ ബാറ്ററി മോഷ്ടിച്ചു. കൈനിക്കൽ ലൈറ്റ് ആൻഡ്​ സൗണ്ടി‍ൻെറ ഉടമസ്ഥതയുള്ള ജനറേറ്ററി‍ൻെറ ബാറ്ററിയാണ് കവർന്നത്. കഴിഞ്ഞ ദിവസം പായിപ്ര സൊസൈറ്റിപടിയിലെ സൈൻ ഓഡിറ്റോറിയത്തിൽ കിടന്ന ജനറേറ്ററിന്റെ ബാറ്ററി മോഷണം പോയിരുന്നു. പ്രദേശത്ത് കാർഷികോൽപന്നങ്ങൾ മോഷണം പോകുന്നതും പതിവാണ്. മൂവാറ്റുപുഴ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.