സ്ത്രീപീഡനവും കുട്ടികള്‍ക്ക് നേരെയുള്ള ഉപദ്രവങ്ങളും വര്‍ധിക്കുന്നു -ജെബി മേത്തര്‍

പെരുമ്പാവൂര്‍: പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം സ്ത്രീപീഡനവും കുട്ടികള്‍ക്ക് നേരെയുള്ള ഉപദ്രവങ്ങളും വര്‍ധിച്ചുവരികയാണെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ്​ ജെബി മേത്തര്‍. മഹിള കോണ്‍ഗ്രസ് പെരുമ്പാവൂര്‍ നിയോജകമണ്ഡലതല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. എല്ലാ ജില്ലകളിലും പോക്‌സോ കോടതികള്‍ തുടങ്ങുന്ന തരത്തില്‍ അതിക്രമങ്ങള്‍ വര്‍ധിക്കുകയാണ്. ഇതും നേട്ടമായി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുകയാണെന്ന് ജെബി മേത്തര്‍ പറഞ്ഞു. ജില്ല പ്രസിഡന്‍റ്​ വി.കെ. മിനിമോള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ ഷീബ രാമചന്ദ്രന്‍, ഷാഹിന പാലക്കാടന്‍, ജോളി ബേബി തുടങ്ങിയവര്‍ സംസാരിച്ചു. em pbvr 1 Adv. Jebi Methar മഹിള കോണ്‍ഗ്രസ് പെരുമ്പാവൂര്‍ നിയോജകമണ്ഡലതല യോഗം സംസ്ഥാന പ്രസിഡന്‍റ്​ ജെബി മേത്തര്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.