മുയൽക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

കോതമംഗലം: മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിൽ . വിദ്യാർഥികളിൽ ഓൺലൈൻ പഠനത്തി‍ൻെറ വിരസത അകറ്റാനും മറ്റുമാണ്​ മുയലുകളെ വിതരണം ചെയ്തത്. സഹജീവി സ്നേഹം വളർത്തിയെടുക്കുന്നതോടൊപ്പം ജീവിതപാഠം നൽകാൻ മുമ്പ്​ ആട്ടിൻകുട്ടികളെയും മത്സ്യക്കുഞ്ഞുങ്ങളെയും വിതരണം ചെയ്തിരുന്നു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ സിന്ധു ഗണേഷ് വിതരണോദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ഷൈബി കെ. എബ്രഹാം, എം.എ. എൽദോസ്, ജോമി ജോർജ്, സോളി കെ. ഏലിയാസ്, എൻ. അനിത, അഞ്ജു മത്തായി, ഷെല്ലി പീറ്റർ എന്നിവർ നേതൃത്വം നൽകി. EM KMGM 5 Muyal മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിൽ മുയൽക്കുഞ്ഞുങ്ങളുടെ വിതരണോദ്ഘാടനം മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ സിന്ധു ഗണേഷ് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.