എസ്.വൈ.എസ് കാമ്പയിൻ

കോഴിക്കോട്: സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി ആഭിമുഖ്യത്തില്‍ വഹാബിസം, ലിബറലിസം, മതനിരാസം എന്ന പേരില്‍ ആറുമാസം നീളുന്ന കാമ്പയിന്‍ ആചരിക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. കേരളീയ മുസ്‍ലിം നവോത്ഥാനത്തിന്റെ യഥാര്‍ഥ അവകാശികളെ മറക്കു പിന്നില്‍ നിര്‍ത്തി നടത്തുന്ന പ്രചാരണങ്ങളെ തടയിടാനും സ്വതന്ത്രചിന്തയുടെ മറവില്‍ സമൂഹത്തെ അരാജകത്വത്തിലേക്ക് നയിക്കുന്ന ശ്രമങ്ങളെ തുറന്നുകാണിക്കാനും യുക്തിവാദ മതനിരാസ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാനും വേണ്ടിയാണ് കാമ്പയിന്‍. മുസ്‍ലിം സമുദായത്തിനിടയില്‍ ഭിന്നത സൃഷ്ടിച്ച് കടന്നുവന്ന വഹാബിസത്തിന്റെ ചരിത്രപരമായ ക്രൂരകൃത്യങ്ങള്‍ കാമ്പയിൻ ബോധ്യപ്പെടുത്തും. പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്ന ബിൽ അടിയന്തരമായി പിന്‍വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എ.എം. പരീത്, കെ.എ. റഹ്മാന്‍ ഫൈസി, അബൂബക്കര്‍ ബാഖവി മലയമ്മ, സി.കെ.കെ. മാണിയൂര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ടി.കെ. മുഹമ്മദ് കുട്ടി ഫൈസി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.