തണൽ പദ്ധതി: മൂന്ന് വീടുകൾക്ക് തറക്കല്ലിട്ടു

പള്ളുരുത്തി: ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന തണൽ ഭവന പദ്ധതിയുടെ ഭാഗമായി ചെല്ലാനം പഞ്ചായത്തിൽ മൂന്ന്​ വീടുകൾക്ക് കൂടി തറക്കല്ലിട്ടു. ആസ്റ്റർ ഡി.എം ഫൗണ്ടേഷ‍ൻെറ പദ്ധതി പ്രകാരമാണ് മൂന്ന് വീടുകൾക്കും പകുതി തുക അനുവദിച്ചത്. എറണാകുളം പാർലമെന്‍റ്​ മണ്ഡലത്തിൽ ഇതോടെ 86 വീടുകൾ പൂർത്തിയാകുമെന്ന് എം.പി പറഞ്ഞു. ആസ്റ്റർ ഡി.എം.ഫൗണ്ടേഷൻ സീനിയർ മാനേജർ ലത്തീഫ് കാസിം, റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ഗ്ലോബൽ പ്രസിഡൻറ് ആശ സുനിൽ, സെക്രട്ടറി കല രവിശങ്കർ, ഇ.പി ജോർജ്, ജെ.പി.പ്രേംലാൽ, ഷിയാസ് കെ. ഹാഷിം, എ.ജി. നരേന്ദ്രൻ , വേണുഗോപാൽ, സാജൻ, നവാബ് ജാൻ, കെ.എൽ. ജോസഫ്, അനില സെബാസ്റ്റ്യൻ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.