വൈദ്യുതി ലൈനിലേക്ക് വീണ തെങ്ങ് വെട്ടിമാറ്റി

പെരുമ്പാവൂര്‍: വൈദ്യുതി ലൈനിലേക്ക് വീണ തെങ്ങ് അഗ്​നിരക്ഷാസേന വെട്ടിമാറ്റി. പ്രളയക്കാട് കണിയാന്‍കുടി സൂസി മാത്തപ്പ‍ൻെറ പുരയിടത്തില്‍ നിന്ന തെങ്ങാണ് വൈദ്യുതി ലൈനിലേക്ക് വീണത്. ഞായറാഴ്ച രാവിലെ 10ന് മുടക്കുഴ-പ്രളയക്കാട് റോഡിലായിരുന്നു സംഭവം. ഇതുമൂലം ഗതാഗതം തടസ്സപ്പെട്ടു. തെങ്ങി‍ൻെറ അടിഭാഗം ദ്രവിച്ചതാണ് മറിയാന്‍ കാരണമായത്. പെരുമ്പാവൂര്‍ അഗ്‌നിരക്ഷാ നിലയം സ്‌റ്റേഷന്‍ ഓഫിസര്‍ എന്‍.എച്ച്. അസൈനാരുടെ നേതൃത്വത്തില്‍ സേനാംഗങ്ങളായ പി.കെ. അനില്‍, ഒ.എ. ആബിദ്, സി.എ.സി. ജാസ്, യു. ഉജേഷ്, കെ.ഇ. ഹാരിസ്, കെ.എസ്. അഖില്‍, കെ.കെ. ബിജു എന്നിവര്‍ ചേര്‍ന്ന് മരം മുറിച്ച് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. em pbvr 2 Coconut tree മുടക്കുഴ-പ്രളയക്കാട് റോഡിലേക്ക് മറിഞ്ഞ തെങ്ങ് അഗ്​നിരക്ഷാസേന വെട്ടിമാറ്റുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.