മുടിക്കല്‍ പ്രാണംകുഴി തോട് നവീകരണം ആരംഭിച്ചു

പെരുമ്പാവൂര്‍: മുടിക്കല്‍ പ്രാണംകുഴി തോട്​ നവീകരണത്തിന്​ തുടക്കം കുറിച്ചു. മാറമ്പിള്ളി ഡിവിഷന്‍ പരിധിയിലെ വാഴക്കുളം പഞ്ചായത്ത് അഞ്ചാം വാര്‍ഡിലാണ് തോട്. നിരവധി കുടുംബങ്ങള്‍ക്ക് പ്രയോജനമാണ് തോട്. നിലവില്‍ ഭിത്തികള്‍ തകര്‍ന്ന് അപകടാവസ്ഥയിലാണ്. മണ്ണിടിയുന്നതുമൂലം വെള്ളം പരിസരവാസികളുടെ സ്ഥലങ്ങളിലേക്ക് കയറുന്നത്​ പതിവാണ്. ഇതിനു പരിഹാരമെന്ന നിലക്ക് ബ്ലോക്ക് പഞ്ചായത്ത്​ അഞ്ച് ലക്ഷം ചെലവഴിച്ച് ഇരുവശവും കല്ലുകള്‍കെട്ടി കോണ്‍ക്രീറ്റ് ചെയ്ത് അടിഭാഗം അറ്റകുറ്റപ്പണി നടത്തുന്ന നവീകരണ പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നത്. നിര്‍മാണോദ്ഘാടനം വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷാജിത നൗഷാദ് നിര്‍വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ കെ.എം. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ഹാരിസ് മറ്റപ്പിള്ളി, നിഷാദ് കാരോളി, കെ.ബി. തസ്‌രി, മജീദ് തുകലില്‍, പി.എം. ബിന്‍ഷാദ്, നാസര്‍ ഫൗസിയ എന്നിവര്‍ സംസാരിച്ചു. em pbvr 1 Shajitha Noshad മുടിക്കല്‍ പ്രാണംകുഴി തോട്​ നവീകരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷാജിത നൗഷാദ് നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.