കൂത്താട്ടുകുളം ഗവ. യു.പി.എസിൽ മാതൃക പ്രീപ്രൈമറി

കൂത്താട്ടുകുളം: മുഖ്യമന്ത്രിയുടെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി കൂത്താട്ടുകുളം ഗവ. യു.പി സ്കൂളിൽ, മാതൃക പ്രീപ്രൈമറികൾ ഒരുങ്ങുന്നു. സമഗ്രശിക്ഷ കേരള പ്രോജക്ടി‍ൻെറ ഭാഗമായാണ് പദ്ധതി. 15 ലക്ഷം രൂപ അനുവദിച്ചതായി ജില്ല പ്രോജക്ട് കോഓഡിനേറ്റർ ഉഷ മാനാട്ട്, ഡി.പി.ഒ ജോസ് പെറ്റ് ജേക്കബ് എന്നിവർ അറിയിച്ചു. പ്രീപ്രൈമറി വിഭാഗത്തിന് പ്രത്യേക കാമ്പസ്, ആകർഷണീയ കവാടം, ശിശുസൗഹൃദ നടപ്പാതകൾ, ശലഭോദ്യാനം, കുട്ടി പാർക്കുകൾ, ഡിജിറ്റൽ സൗകര്യത്തോടുകൂടിയ മിനി ഓഡിറ്റോറിയം കളിസ്ഥലം, പ്രവർത്തനാധിഷ്ഠിത ക്ലാസ് മുറികൾ തുടങ്ങിയവയൊരുക്കും. വിദ്യാഭ്യാസ വിദഗ്ധരടക്കം പങ്കെടുത്ത ജില്ലതല ആശയരൂപവത്കരണ ശില്പശാലയും സ്കൂൾതല ശില്പശാലയും നടത്തിയാണ് മാസ്റ്റർപ്ലാൻ തയാറാക്കിയത്. മാർച്ച് 31ന് മുമ്പ് പദ്ധതി പൂർത്തീകരിക്കും. ജില്ലയിലെ മികച്ച സർക്കാർ സ്കൂളായ കൂത്താട്ടുകുളത്ത് 960 കുട്ടികളാണ് പഠിക്കുന്നത്. ഇതിൽ 198 കുട്ടികൾ പ്രീപ്രൈമറി വിഭാഗത്തിലാണ്. അങ്കമാലി കുന്നുകര ജി.ജെ.ബി സ്കൂളിലും മാതൃക പ്രീപ്രൈമറി ഒരുക്കും. ചിത്രം - കൂത്താട്ടുകുളം ഗവ. യു.പി സ്കൂൾ പ്രീപ്രൈമറി വിഭാഗത്തിലെ അധ്യാപകർ പരിശീലനത്തിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.