ഒ.എം. അൻവറിന് മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡൽ

കോതമംഗലം: തുണ്ടത്തിൽ റേഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർ ഒ.എം. അൻവർ കേരള മുഖ്യമന്ത്രിയുടെ ഈ വർഷത്തെ ഫോറസ്റ്റ് മെഡലിന് അർഹനായി. വനാന്തരത്തിൽ ബീറ്റ് സഞ്ചാരത്തിനിടെ ആക്രമിക്കാൻ മുതിർന്ന കരടിയോട് പോരാടി സഹപ്രവർത്തകരുടെ ജീവനും സ്വന്തം ജീവനും അപായത്തിലാകാതെ സമചിത്തതയോടെ യഥാസമയം പ്രവർത്തിച്ചതിനാണ് അവാർഡ്. കഴിഞ്ഞ ജൂണിൽ ഇടമലയാർ വനാന്തരത്തിലായിരുന്നു സംഭവം. വർഷങ്ങളായി ദുർഘടംപിടിച്ച തേര, വാരിയം, പൊങ്ങൻചുവട് ആദിവാസി വി.എസ്.എസുകളുടെ സെക്രട്ടറിയായി മികച്ച പ്രവർത്തനം നടത്തിവരുകയാണ് അൻവർ. EK KMGM 3 Anver ഫോറസ്റ്റ് മെഡലിന് അർഹനായ അൻവർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.