ബാഡ്മിന്‍റൺ ടൂർണമെന്‍റ്;​ റാക്കറ്റ് റൈഡേഴ്സ് ജേതാക്കളായി

ചെങ്ങമനാട്: പറമ്പയം നോ‌ക്കൗട്ട് ബാഡ്മിന്‍റൺ ക്ലബ് ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ടൂർണമെന്‍റ്​ സമാപിച്ചു. റാക്കറ്റ് റൈഡേഴ്സ് ജേതാക്കളായി. ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് ആതിഥേയരായ പറമ്പയം യുനൈറ്റഡിനെയാണ് റാക്കറ്റ് റൈഡേഴ്സ് പരാജയപ്പെടുത്തിയത്. വിജയികൾക്ക് സമാപന സമ്മേളനത്തിൽ ജില്ല പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എം.ജെ ജോമി ട്രോഫികൾ വിതരണം ചെയ്തു. ക്ലബ് ഭാരവാഹികളായ സാഗർ ഊലിക്കര, ഹസൻ മൂപ്പൻ, മുഹമ്മദ് മൂപ്പൻ, അൻവർ ചന്ദ്രത്തിൽ, ജാസിം മാനാടത്ത് എന്നിവർ സംസാരിച്ചു. EA ANKA 1 BADMINTON റാക്കറ്റ് റൈഡേഴ്സ് ടീമിന് ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.ജെ. ജോമി ട്രോഫി സമ്മാനിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.