കെ.എസ്.കെ.ടി.യു പ്രതിഷേധ കൂട്ടായ്മ നാളെ

കോലഞ്ചേരി: തൊഴിലാളി-കർഷക വിരുദ്ധ കേന്ദ്ര ബജറ്റ് നിർദേശങ്ങളിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂനിയൻ നേതൃത്വത്തിൽ ഏഴിന് വില്ലേജ് തലത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുള്ള കേന്ദ്ര ബജറ്റ് വിഹിതം വെട്ടിക്കുറച്ച് പദ്ധതിയെ തകർക്കുകയാണ് കേന്ദ്രം ലക്ഷ്യം വെച്ചിട്ടുള്ളത്. കർഷകരോടും തൊഴിലാളികളോടും പ്രതികാര മനോഭാവത്തോടെ പെരുമാറുകയാണ് ബജറ്റിലൂടെ ബി.ജെ.പി സർക്കാർ ചെയ്തിട്ടുള്ളത്. കൂട്ടായ്മ വിജയിപ്പിക്കണമെന്ന് ജില്ല സെക്രട്ടറി സി.ബി. ദേവദർശനൻ അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.