അപ്പോളോ ഹോസ്പിറ്റൽ രണ്ടാംവാര്‍ഷിക നിറവില്‍

അങ്കമാലി: അപ്പോളോ അഡ്​ലക്സ് ഹോസ്പിറ്റല്‍ വിജയകരമായ രണ്ടാം വാര്‍ഷികത്തിലേക്ക്​. സീനിയര്‍ മാനേജ്മെന്‍റ് ടീം, ഡോക്ടര്‍, പാരാമെഡിക്കല്‍, അഡ്മിന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍ സംഘടിപ്പിക്കുക. കഴിഞ്ഞ രണ്ടുവര്‍ഷം സമൂഹത്തിന് ഉയര്‍ന്ന നിലവാരത്തില്‍ ചികിത്സസൗകര്യങ്ങള്‍ നല്‍കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നതായി മാനേജിങ് ഡയറക്ടര്‍ സുധീശന്‍ പുഴേക്കടവില്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. സേവനങ്ങളും സൗകര്യങ്ങളും ഉന്നത നിലവാരത്തിലാക്കി അടുത്തഘട്ട വിപുലീകരണത്തിന് തുടക്കംകുറിക്കും. കോവിഡ്കാലത്ത് കേരളത്തിലെ ഏറ്റവും വലിയ വാക്സിനേഷന്‍ ഡ്രൈവുകളിലൊന്നായിരുന്നു അപ്പോളോ നടത്തിയത്​. ബെന്നി ബഹനാന്‍ എം.പിയുടെ നേതൃത്വത്തില്‍ മലക്കപ്പാറയിലെ ഗോത്രസമൂഹത്തിന് വാക്സിനേഷന്‍ നല്‍കുകയും കോവിഡ് രോഗികള്‍ക്ക് 500 കിടക്കകള്‍ സൗജന്യമായി നല്‍കിയതായും എം.ഡി ചൂണ്ടിക്കാട്ടി. ലോകാരോഗ്യ സംഘടനയുടെ ദൃഢമായ വ്യവസ്ഥകള്‍ അനുസരിച്ച് കോവിഡ് ബാധിതരെ ചികിത്സിക്കുന്നതിന് റെഡ്ബുക്ക് പ്രോട്ടോകോള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ഏക ആശുപത്രിയാണ് അപ്പോളോയെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തി‍ൻെറ ആവശ്യങ്ങള്‍ക്കനുസരിച്ച് ആശുപത്രിക്ക് ഉയരാന്‍ സാധിച്ചതായി അപ്പോളോ സി.ഇ.ഒ പി. നീലകണ്ണനും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.