രേഖകളില്ലാതെ കടത്തിയ ടാർ പിടികൂടി

മൂവാറ്റുപുഴ: രേഖകളില്ലാതെ കടത്തുകയായിരുന്ന 68 ബാരൽ ടാർ മൂവാറ്റുപുഴ പൊലീസ് പിടികൂടി. വെള്ളിയാഴ്ച രാത്രി വാളകത്ത് മൂവാറ്റുപുഴ സി.ഐ യുടെ നേതൃത്വത്തിൽ നടന്ന വാഹനപരിശോധനക്കിടെയാണ് ഒരു രേഖയുമില്ലാതെ കൊണ്ടുപോകുകയായിരുന്ന ടാർ പിടികൂടിയത്. വിവിധ റോഡ് കോൺട്രാക്ടർമാരിൽനിന്ന്​ വാങ്ങി മറിച്ചുവിൽക്കാൻ കൊണ്ടുപോകുന്ന ടാറായിരുന്നു ഇതെന്ന നിഗമനത്തിലാണ് പൊലീസ്. ആവശ്യമായ രേഖകൾ ഇല്ലാത്തതിനാൽ ടാറും വാഹനവും ജി.എസ്.ടി വകുപ്പിന് കൈമാറിയതായി മൂവാറ്റുപുഴ സി.ഐ മാർട്ടിൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.