അരീക്കച്ചാൽ കുടിവെള്ളപദ്ധതി നിർജീവം

കോതമംഗലം: 25 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ വകയിരുത്തി നിർമിച്ച നെല്ലിക്കുഴി പഞ്ചായത്തിലെ അരീക്കച്ചാൽ കുടിവെള്ള പദ്ധതി കടുത്ത വേനലിലും നിർജീവം. മാസങ്ങളായി പദ്ധതി അടച്ചുപൂട്ടപ്പെട്ട നിലയിലാണ്. കറന്‍റ്​ ബില്ല് കുടിശ്ശിക ആയതി‍ൻെറ പേരിൽ വൈദ്യുതി വകുപ്പ് കണക്​ഷൻ വിച്ഛേദിച്ചു. എസ്.സി വിഭാഗക്കാർക്ക് പ്രയോജനം ചെയ്യുന്ന തരത്തിലാണ് 2020ൽ കമീഷൻ ചെയ്തത്. നിലവിൽ പദ്ധതി നാഥനില്ലാത്ത അവസ്ഥയിലാണ്. കിണറും മോട്ടോറും സ്ഥാപിച്ചിരിക്കുന്ന 19ാം വാർഡിൽ കിണറിരിക്കുന്ന പ്രദേശത്ത് കുടിവെള്ളക്ഷാമമില്ലാത്തതിനാൽ നാളിതുവരെ ആരും കണക്​ഷൻ എടുത്തിട്ടില്ലെന്ന് മെംബർ പറയുന്നു. പദ്ധതിയുടെ വാട്ടർ ടാങ്ക് സ്ഥിതി ചെയ്യുന്നത് പത്താം വാർഡിലാണ്. ആ പ്രദേശത്ത് വിരലിൽ എണ്ണാവുന്ന ആളുകൾക്ക് മാത്രമാണ് കണക്​ഷൻ നൽകിയിരിക്കുന്നത്. എടുത്ത ആളുകൾ കറന്‍റ്​ ബില്ല് അടക്കാനുള്ള തുക കൃത്യമായി നൽകുന്നുമില്ല. പദ്ധതിയിൽനിന്ന്​ കുറച്ചുപേർക്കെങ്കിലും ജനറൽ വിഭാഗങ്ങൾക്ക് കണക്​ഷൻ നൽകിയാലെ പദ്ധതി നിലനിന്നുപോവുകയുള്ളൂ എന്നതാണ് യാഥാർഥ്യം. 1985 കാലഘട്ടത്തിൽ ജല അതോറിറ്റിയുടെ ജലസംഭരണിയായി ഉപയോഗിച്ചിരുന്ന കാലപ്പഴക്കംചെന്ന പഴയ ടാങ്കിന് പുറത്ത് പെയിന്‍റടിക്കുക മാത്രമാണ് നടത്തിയിട്ടുള്ളത്. പദ്ധതിയുടെ കിണർ സ്ഥാപിക്കാൻ സ്വകാര്യവ്യക്തി സൗജന്യമായി സ്ഥലം നൽക്കുകയും ചെയ്തിരുന്നു. പിന്നെ ഫണ്ടെല്ലാം എന്ത് ചെയ്തുവെന്ന ചോദ്യമാണ് നിലവിലെ ജനപ്രതിനിധികൾ ചോദിക്കുന്നത്. ലക്ഷക്കണക്കിന് നികുതിപ്പണം ഒരു പ്രയോജനവുമില്ലാതെ ഇത്തരത്തിൽ ദുരുപയോഗം ചെയ്തവർക്കെതിരെ നടപടിയുണ്ടാകണമെന്നാണ് ആവശ്യപ്പെടുന്നത്. EM KMGM 2 water അരീക്കച്ചാൽ കുടിവെള്ള പദ്ധതി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.