കാലിത്തീറ്റ വിതരണംചെയ്തു

പെരുമ്പാവൂര്‍: വാഴക്കുളം പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷീരകര്‍ഷകര്‍ക്ക്​ നടപ്പാക്കുന്ന കാലിത്തീറ്റ പദ്ധതിയുടെ പഞ്ചായത്ത്​തല വിതരണോദ്ഘാടനം പ്രസിഡന്‍റ്​ സി.കെ. ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു. മാറമ്പിള്ളി ക്ഷീരോൽപാദക സഹകരണ സംഘത്തില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്‍റ്​ ഷെജീന ഹൈദ്രോസ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ കെ.എം. അബ്ദുല്‍ അസീസ്, അംഗങ്ങളായ അഷ്​റഫ് ചീരേക്കാട്ടില്‍, ഹമീദ് കോട്ടപ്പുറം, സുധീര്‍ മുച്ചേത്ത്, അന്‍സാര്‍ അലി, ഡോ. ഡിസ് പോള്‍, സംഘം പ്രസിഡന്റ് എം.എന്‍. സുരേഷ്, സെക്രട്ടറി ഇ.ജി. നിഷ തുടങ്ങിയവര്‍ സംസാരിച്ചു. അശമന്നൂര്‍ പഞ്ചായത്ത് 136 ക്ഷീര കര്‍ഷകര്‍ക്ക് മൂന്നുമാസത്തേക്ക് രണ്ടുചാക്ക് വീതം കാലിത്തീറ്റ സബ്‌സിഡി നിരക്കില്‍ വിതരണംചെയ്തു. പ്രസിഡന്‍റ്​ ഷിജി ഷാജി ഉദ്ഘാടനം നിര്‍വഹിച്ചു. പനിച്ചയം ക്ഷീര സംഘത്തില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്‍റ്​ ജോബി ഐസക് അധ്യക്ഷത വഹിച്ചു. em pbvr 2 C.K. Gopalakrishnan വാഴക്കുളം പഞ്ചായത്ത് ക്ഷീരകര്‍ഷകര്‍ക്കായി നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്‍റ്​ സി.കെ. ഗോപാലകൃഷ്ണന്‍ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.