തരിശ് നിലത്തിൽ കൃഷിയാരംഭിച്ചു

കോതമംഗലം: പഞ്ചായത്തിലെ നെല്ലിമറ്റത്ത് തരിശായി കിടന്ന ഒരേക്കർ സ്ഥലം അഖിലേന്ത്യാ കിസാൻ സഭ പ്രാദേശിക സഭ പ്രവർത്തകർ പാട്ടത്തിനെടുത്ത് കൃഷിയാരംഭിച്ചു. നെല്ലിമറ്റം തട്ടേത്ത്പാറ ബിജി രാമ‍ൻെറ ഒരേക്കർ സ്ഥലമാണ് ജോയന്‍റ്​ സെക്രട്ടറി എടമന ജമീല ഷംസുദ്ദീ‍ൻെറ നേതൃത്വത്തിൽ പാട്ടത്തിനെടുത്ത് കൃഷിയാരംഭിച്ചത്. വാഴ, പയർ, പാവൽ , വെണ്ട, വെള്ളരി, ചീര എന്നിവയാണ് കൃഷി ചെയ്യുന്നത്. വിത്ത് നടീൽ ഉദ്ഘാടനം കിസാൻ സഭ ജില്ല പ്രസിഡന്‍റ്​ ഇ.കെ. ശിവൻ നിർവഹിച്ചു. കവളങ്ങാട് പഞ്ചായത്ത് മെംബർമാരായ ടി.എച്ച്. നൗഷാദ്, തോമാച്ചൻ ചാക്കോച്ചൻ, കിസാൻ സഭ മണ്ഡലം സെക്രട്ടറി എം.എസ്. അലിയാർ, കൃഷി ഓഫിസർ കെ.എ. സജി, സി.പി.ഐ കവളങ്ങാട് ലോക്കൽ സെക്രട്ടറി എൻ.എം. അലിയാർ, കിസാൻ സഭ നേതാക്കളായ ജോയി അറമ്പൻ കുടി, ജമീലാ ഷംസുദ്ദീൻ, എം.എം. മുഹമ്മദ്, എൻ.എം. മക്കാർ, ടി.എൻ. സുനി, എ.എം. ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.